Type Here to Get Search Results !

Malayalam

1. പിരിച്ചെഴുതുക -കണ്ണീർപ്പാടം
    a) കണ്ണീർ+പ്പാടം     
    b) കൺ +പ്പാടം 
    c) കണ്ണീർ +പാടം  
    d) കൺ+പാടം

Ans: c)  കണ്ണീർ +പാടം

2. സന്തോഷത്തെ പ്രധാനം ചെയ്യുന്നത് എന്ന പദത്തിൻറെ സമാനപദം എഴുതുക.
    a) സന്തോഷദാനം  
    b) സന്തോഷപ്രദം
    c) സന്തോഷപ്രദാനം
    d) സന്തോഷദായകം
Ans: b) സന്തോഷപ്രദം

3. യഥാവിധി -  വിഗ്രഹിച്ചെഴുതുക 
    a)യഥയുടെ വിധി
    b)വിധി എങ്ങനെയോ അങ്ങനെ 
    c)യഥായാകുന്ന വിധി
    d)യഥ പോലുള്ള വിധി

Ans:  b)വിധി എങ്ങനെയോ അങ്ങനെ 

4. ശരിയായ പദം ഏത്?
    a)കൈയാമം 
    b)കയ്യാമം
    c)കയാമം 
    d)കൈയ്യാമം

Ans: a)കൈയാമം 

5. വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന് അർത്ഥമെന്ത് ?
    a)എങ്ങനെയെങ്കിലും
    b)പ്രശംസ
    c)മഹാവിജയം
    d)വിജയശ്രീലാളി 

Ans: a)എങ്ങനെയെങ്കിലും

6. പൂരണി തദ്ധിതമേത്?
    a)കടത്തനാടൻ
    b)നല്ലവൾ
    c)കൊതിച്ചി 
    d)ഒന്നാമൻ

Ans:d)ഒന്നാമൻ 

7. വാക്യം ശരിയായ എഴുതുക -  തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു  ശതമാനവും നിരാശരാണ്.

a)തൊഴിൽ ലഭിച്ചവരിൽ  നൂറ് ശതമാനത്തിൽ അതിൽ ഏറെയും                                  നിരാശരായവരാണ്
b)തൊഴിൽ ലഭിച്ചവർ നിരാശർ തന്നെയാണ്.
c)തൊഴിലുണ്ടെങ്കിലും നിരാശയിൽപ്പെട്ടവരാണ്.
d)തൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ്

Ans: d)തൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ്

8. അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക.
   a)സ്ത്രീകൾ
   b)മരം 
   c)സ്വാമികൾ  
   d)പണിക്കാർ

Ans:d)പണിക്കാർ
9. പിഞ്ഞാണ വർണം - ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ ?
   a)പിഞ്ഞാണവും വർണവും
   b)പിഞ്ഞാണത്തിൻ്റെ വർണം
   c)പിഞ്ഞാണം പോലുള്ള വർണം 
   d)പിഞ്ഞാണത്തിലെ വർണം 

Ans: c)പിഞ്ഞാണം പോലുള്ള വർണം

10. ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
      a)വേഗത്തിൽ കഴിക്കുക 
      b)ശ്ലോകം ഉരുവിടുക
      c)രുചിച്ച് കഴിക്കുക
      d)ചുരുക്കിപ്പറയുക

Ans: d)ചുരുക്കിപ്പറയുക

Page: 1 2

Post a Comment

0 Comments